Posts

എസ് പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

Image
ഗായകനും സംഗീത സംവിധായകനുമായ എസ്പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. ആഴ്ച്ചകളോളം കൊവിഡ് രോഗത്തോട് പൊരുതിയ ശേഷമാണ് 74കാരന്റെ അന്ത്യം. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്പിബിയുടെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ ആശുപത്രിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അല്‍പസമയം മുന്പ് ഭാര്യയും മറ്റ് ബന്ധുക്കളും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. കൊവിഡ് പൊസിറ്റീവ് ആയതിന് പിന്നാലെ തനിക്ക് ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെന്നും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി എസ്പിബി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. 16 ഇന്ത്യന്‍ ഭാഷകളിലായി 40,000 പാട്ടുകളാണ് എസ്പി പാടിയത്. ഏറ്റവും കൂടുതല്‍ ഗാനം ആലപിച്ചതിന്റെ ഗിന്നസ് റെക്കോഡും അദ്ദേഹത്തിന് സ്വന്തമായുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില്‍ പാടി ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് എന്നീ മേഖലകളിലും എസ്പിബി കഴിവുതെളിയിച്ചു. ഓഗസ്റ്റ്‌ മാസം ആദ്യമാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദ

തുറമുഖം ഓൺലൈൻ റിലീസിന്?  തുറന്ന് പറഞ്ഞ് സംവിധായകൻ രാജീവ് രവി

Image
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ   ഓൺലൈൻ റിലീസിനെ കുറിച്ച് സംവിധായകൻ രാജീവ് രവിയുടെ വാക്കുകൾ ഇങ്ങനെ ഞങ്ങൾ ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീർക്കുവാനുള്ള ശ്രമത്തിലാണ്. വമ്പൻ ബഡ്‌ജറ്റിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമെന്നതിനാൽ തന്നെ തീയറ്ററുകളിൽ റിലീസ് ചെയ്യുവാനാണ് ഞങ്ങൾ ശ്രമിക്കുന്നതും. കോറോണഭീതിയിൽ നിൽക്കുന്ന ഈ ഒരു അവസരത്തിൽ ഒട്ടു മിക്കവരും തീയറ്ററുകളിലോ മൾട്ടിപ്ളെക്സുകളിലോ പോയി സിനിമ കാണുവാൻ ആഗ്രഹിക്കുന്നവരായിരിക്കില്ല. ഡിജിറ്റൽ റിലീസുകളിലേക്ക് ലോകം മാറുന്ന ഈ കാലത്ത് ഭാവിയിൽ എങ്ങനെയായിരിക്കും എന്ന് കൃത്യമായി പറയുവാനും സാധിക്കില്ല. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

'ഉംപുണ്‍' അതിതീവ്ര ചുഴലിക്കാറ്റാകും, ശക്തമായി ഇന്ത്യന്‍തീരത്തേക്ക്

Image
ഉംപുണ്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദം. പ്രതീക്ഷിച്ചതിലും വേഗത്തില്‍, അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് ഉംപുണ്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തര ഒഡീഷയില്‍ നിന്നും ബംഗാളിലെ 24 പര്‍ഗാനാസ്, കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പടെയുള്ള തീരദേശ മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകും. മണിക്കൂറില്‍ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും പരക്കെ ശക്തമായ മഴയുണ്ടാകും. അതേസമയം കേരളത്തില്‍ ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ട്. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,

മദ്യശാലകള്‍ ബുധനാഴ്ച തുറക്കും, ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടല്‍ മത്രം; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍

Image
കേരളത്തിലെ നാലാംഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി. സംസ്ഥാനത്ത് ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ബുധനാഴ്ച മുതല്‍ തുറക്കും. സാമൂഹിക അകലം പാലിച്ച് തിരക്ക് നിയന്ത്രിച്ച് മദ്യവില്‍പ്പന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇത്പ്രകാരം വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്‌റിജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാന്‍ സാധിക്കൂ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്താല്‍ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും. ബാര്‍ബര്‍ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കും. മുടിവെട്ടാന്‍ മാത്രമേ അനുമതിയുള്ളൂ, ഫേഷ്യലിന് അനുമതിയില്ല. ബ്യൂട്ടിപാര്‍ലര്‍ തുറക്കില്ല. അന്തര്‍ജില്ലാ യാത്രയ്ക്ക് പാസ് വേണം, നടപടിക്രമങ്ങളില്‍ ഇളവ് ഉണ്ടാകും. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. ഓട്ടോറിക്ഷകള്‍ ഓടും. ലോക്ക്

എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്‍ക്കും പ്രായോഗികമല്ലെന്ന് ലിജോ പെല്ലിശേരി,ജീവിതം വീണ്ടെടുത്തിട്ട് പോരേ സിനിമ

Image
തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജയസൂര്യ നായകനായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനെതിരെ തിയറ്ററുടമകളും ഫിലിം ചേംബറും രംഗത്ത് വന്നു. തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ എന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ടെന്നും ലിജോ പെല്ലിശേരി പ്രതികരിച്ചു തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്. നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട് വിജയ് ബാബുവിന്റെ ഫ്ര

സ്ട്രീമിംഗ് അവകാശത്തിന് വന്‍തുക,മാലിക്കും കിലോമീറ്റേഴ്‌സും ഡിജിറ്റല്‍ റിലീസിലേക്ക്?

Image
തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വഴി മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ ആമസോണ്‍ പ്രൈം വീഡിയോ ഉള്‍പ്പെടെയുള്ള കമ്പനികള്‍. 2020ലെ വമ്പന്‍ റിലീസുകളിലൊന്നായ മാലിക്ക്, മാര്‍ച്ചില്‍ റിലീസ് തീരുമാനിച്ചിരുന്ന ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നീ സിനിമകള്‍ വന്‍തുകയ്ക്ക് സ്വന്തമാക്കാനാണ് ഡിജിറ്റല്‍ സ്്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ചര്‍ച്ച തുടങ്ങിയത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ മാലിക്ക് 27 കോടി ബജറ്റിലാണ് പൂര്‍ത്തിയാക്കിയത്. 2020 വിഷു റിലീസായി നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രിമിയറിനായി വന്‍ തുകയാണ് വാഗ്ദാനം ചെയ്തതെന്നറിയുന്നു. ഏഴ് കോടിയോളം മുതല്‍മുടക്കിലൊരുക്കിയ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് മാര്‍ച്ച് റിലീസായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആദ്യം റിലീസ് മാറ്റിവച്ച ചിത്രവുമാണ് ടൊവിനോ തോമസ് നിര്‍മ്മാണ പങ്കാളിയായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. മാലിക്കിന്റെയും കിലോമീറ്റേഴ്‌സിന്റെയും ഡിജിറ്റല്‍ റിലീസ് അവകാശത്തിനായി ചര്‍ച്ച തുടരുകയാണെന്നാണ് റ

‘മലയാള സിനിമകൾ തീയറ്ററുകളിലെത്താതെ ഡിജിറ്റൽ പ്രീമിയർ ചെയ്യുന്ന കാലം വരും’ അന്ന് പൃഥ്വി പറഞ്ഞത്

Image
ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാകാൻ സൂഫിയും സുജാതയും എന്ന ചിത്രം ഒരുങ്ങുമ്പോൾ പിന്നാലെ ഒരുപാട് വിവാദങ്ങളും ഉടലെടുക്കുന്നുണ്ട്. എന്നാൽ 5 മാസം മുമ്പ് മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് മലയാള സിനിമയുടെ ഡിജിറ്റൽ റിലീസിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാണ്. അന്ന് മനോരമ ഒാൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ‌ മലയാള സിനിമുടെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്.  ‘നമുക്ക് എല്ലാവർക്കും കിട്ടുന്ന സൂചനകൾ പോലെ തീർച്ചയായും സിനിമകൾ വളർന്നു കൊണ്ടേയിരിക്കും. പക്ഷേ ഈ വളർച്ച നമ്മൾ പ്രതീക്ഷിക്കുന്ന ദിശയിലേക്ക് ആയിരിക്കില്ല. മാർക്കറ്റ് വലുതാകും. എനിക്കു തോന്നുന്നത് പോകെപ്പോകെ ഡിജിറ്റൽ സ്പേസ് വലിയ സാധ്യതയായി മാറും. അങ്ങനെ വരുമ്പോൾ അതൊരു ഇൻഡിപെൻഡന്റ് മാർക്കറ്റായി രൂപം കൊള്ളും. അതിലേക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന സിനിമകൾ ഉണ്ടാവും. ഭാവിയിൽ ഒരു ശതമാനം സിനിമകൾ തിയറ്റർ റിലീസുകളില്ലാതെ ഡിജിറ്റൽ പ്രീമിയർ എന്നും പിന്നീട് സാറ്റലൈറ്റ് ടെലികാസ്റ്റ് എന്നുള്ളതിലേക്കും മാത്രം മാറും. അങ്ങനെയൊരു കാലഘട്ടം വരുമ്പോൾ അതിനെ താഴ്ത്തിക്കെട്ടി കാണേണ്ട കാര്യമില്ലെന്ന്