'ഉംപുണ്‍' അതിതീവ്ര ചുഴലിക്കാറ്റാകും, ശക്തമായി ഇന്ത്യന്‍തീരത്തേക്ക്



ഉംപുണ്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദം. പ്രതീക്ഷിച്ചതിലും വേഗത്തില്‍, അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് ഉംപുണ്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തര ഒഡീഷയില്‍ നിന്നും ബംഗാളിലെ 24 പര്‍ഗാനാസ്, കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പടെയുള്ള തീരദേശ മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകും. മണിക്കൂറില്‍ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും പരക്കെ ശക്തമായ മഴയുണ്ടാകും.

അതേസമയം കേരളത്തില്‍ ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ട്. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടാണ്.


Comments

Popular posts from this blog

സംസ്ഥാനത്ത് 13 പേര്‍ക്ക് കൊവിഡ്, 13 പേര്‍ക്ക് രോഗമുക്തി; റെഡ് സോണിലും, ഹോട്ട്‌സ്‌പോട്ടുകളിലും മാറ്റം