എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്‍ക്കും പ്രായോഗികമല്ലെന്ന് ലിജോ പെല്ലിശേരി,ജീവിതം വീണ്ടെടുത്തിട്ട് പോരേ സിനിമ




തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജയസൂര്യ നായകനായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനെതിരെ തിയറ്ററുടമകളും ഫിലിം ചേംബറും രംഗത്ത് വന്നു. തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ എന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ടെന്നും ലിജോ പെല്ലിശേരി പ്രതികരിച്ചു


തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്. നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച സൂഫിയും സുജാതയും മറ്റ് ഭാഷകളിലുള്ള ആറ് സിനിമകള്‍ക്കൊപ്പമാണ് ഡിജിറ്റല്‍ റിലീസായി പ്രിമിയര്‍ ചെയ്യുന്ന കാര്യം ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചത്. അതിദി റാവു ഹൈദരി നായികയായ ചിത്രം നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് ഗുലോബോ സിതാബോ,ശകുന്തളാ ദേവി, തമിഴില്‍ നിന്ന് പൊന്‍മകള്‍ വന്താല്‍, പെന്‍ഗ്വിന്‍, കന്നഡയില്‍ നിന്ന് ലോ, ഫ്രഞ്ച് ബിരിയാണി എന്നീ സിനിമകളും കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ റിലീസായി എത്തും.


Comments

Popular posts from this blog

സംസ്ഥാനത്ത് 13 പേര്‍ക്ക് കൊവിഡ്, 13 പേര്‍ക്ക് രോഗമുക്തി; റെഡ് സോണിലും, ഹോട്ട്‌സ്‌പോട്ടുകളിലും മാറ്റം