തുറമുഖം ഓൺലൈൻ റിലീസിന്? തുറന്ന് പറഞ്ഞ് സംവിധായകൻ രാജീവ് രവി
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ ഓൺലൈൻ റിലീസിനെ കുറിച്ച് സംവിധായകൻ രാജീവ് രവിയുടെ വാക്കുകൾ ഇങ്ങനെ
ഞങ്ങൾ ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീർക്കുവാനുള്ള ശ്രമത്തിലാണ്. വമ്പൻ ബഡ്‌ജറ്റിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമെന്നതിനാൽ തന്നെ തീയറ്ററുകളിൽ റിലീസ് ചെയ്യുവാനാണ് ഞങ്ങൾ ശ്രമിക്കുന്നതും. കോറോണഭീതിയിൽ നിൽക്കുന്ന ഈ ഒരു അവസരത്തിൽ ഒട്ടു മിക്കവരും തീയറ്ററുകളിലോ മൾട്ടിപ്ളെക്സുകളിലോ പോയി സിനിമ കാണുവാൻ ആഗ്രഹിക്കുന്നവരായിരിക്കില്ല. ഡിജിറ്റൽ റിലീസുകളിലേക്ക് ലോകം മാറുന്ന ഈ കാലത്ത് ഭാവിയിൽ എങ്ങനെയായിരിക്കും എന്ന് കൃത്യമായി പറയുവാനും സാധിക്കില്ല.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
Comments
Post a Comment