‘എന്റെ കൊച്ചുങ്ങളുടെ അമ്മയാവേണ്ടവൾ..’ – പ്രണയിനി നയൻതാരയെ കുറിച്ച് പോസ്റ്റുമായി വിഘ്‌നേഷ്
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടി നയൻതാര. സത്യൻ അന്തിക്കാടിന്റെ നായികയായി വന്ന് തെന്നിന്ത്യൻ സിനിമ മേഖലകളിൽ മുഴുവനും തന്റെ അഭിനയം മികവ് കാണിച്ച നടിയാണ് നയൻതാര. എല്ലാ സൂപ്പർസ്റ്റാറുകളുടെയും നായികയായി ഇതിനോടകം നയൻസ് അഭിനയിച്ചു കഴിഞ്ഞു.
മലയാളത്തിനേക്കാൾ തമിഴിലും തെലുഗിലും ആണ് താരം കൂടുതലായി അഭിനയിച്ചത്. 35 കാരിയായി നയൻതാര 85ൽ അധികം സിനിമകളിൽ അഭിനയിച്ചു. പ്രഭുദേവയുമായി ഇടയ്ക്ക് പ്രണയത്തിൽ ആയിരുന്നെങ്കിലും എന്നാൽ 2012ൽ ആ ബന്ധം നിർത്തിയതായി താരം പറഞ്ഞിരുന്നു. അതിനു ശേഷം ‘ഞാനും റൗഡി ധാൻ’ എന്ന് ചിത്രത്തിൽ അഭിനയിക്കുമ്പോൾ സംവിധായകൻ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിൽ ആയത്.
5 കൊല്ലമായി ഇരുവരും പ്രണയത്തിലാണെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. വിഘ്നേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായിക നയൻതാരയാണ്. കല്യാണം കഴിഞ്ഞില്ലെങ്കിലും ഇരുവരും ഒരുമിച്ചാണ് കറക്കവും താമസവുമെല്ലാം. ഇരുവരും വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ വിഘ്നേഷ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ മാതൃദിനത്തിൽ നയൻതാര ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രം വിഘ്നേഷ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു ബീച്ചിൽ കുട്ടിയുമായി നിൽക്കുന്ന ചിത്രത്തോടൊപ്പം വിഘ്നേഷ് ഒരു തലക്കെട്ടും നൽകി. ‘ഒരു കുഞ്ഞിനെ എടുത്തു നിൽക്കുന്ന ഭാവിയിൽ എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്ന അമ്മയ്ക്ക് എന്റെ മാതൃദിനാശംസകൾ..’ എന്നാണ് വിഘ്നേഷ് കുറിച്ചത്.
Comments
Post a Comment