കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു
📰 *Latest News Updates*
🗓 *_14/05/2020_*
1️⃣ *കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു*
ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. ഇതുവരെ ലോകവ്യാപകമായി 44,29,232 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്....
.................................
2️⃣ *രാജ്യത്ത് 24 മണിക്കൂറിനിടെ 134 കോവിഡ് മരണം; രോഗബാധിതരുടെ എണ്ണം 78,000 കടന്നു*
രാജ്യത്ത് ആശങ്കകൾ വർധിപ്പിച്ച് കോവിഡ് 19 മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 134 പേർ മരിച്ചു. 3,722 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
.................................
3️⃣ *കോവിഡ്: കുവൈത്തിൽ മലയാളി നഴ്സ് മരിച്ചു*
കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല മഞ്ഞാടി പാറക്കമണ്ണിൽ ആനി മാത്യു (56 ) ആണ് മരിച്ചത്. കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്സായിരുന്ന ആനി മാത്യു വൈറസ് ബാധിച്ചതിനെ തുടർന്ന്....
..................................
4️⃣ *മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു*
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. 25,922 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മരണസംഖ്യ ആയിരത്തോട് അടുക്കുകയാണ്. 975 പേര്‍ക്ക് ഇവിടെ ജീവന് നഷ്ടമായി...
...................................
5️⃣ *മദ്യശാലകള്‍ ഒന്നിച്ചു തുറക്കും, തീയതി പിന്നീട്: എക്സൈസ് മന്ത്രി*
ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ എല്ലാം ഒന്നിച്ചു തുറക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. മദ്യശാലകള്‍ എല്ലാം ഒന്നിച്ചു തുറക്കാനാണ് തയാറെടുക്കുന്നത് തുറക്കുന്ന തീയതി പിന്നീട് അറിയിക്കും....
....................................
6️⃣ *രാജ്യത്ത് സാധാരണ ട്രെയിൻ സർവീസ് ഉടനില്ല*
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സാധാരണ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കില്ല. മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 17നുശേഷവും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത....
.....................................
7️⃣ *പ്രത്യേക ട്രെയിനിൽ കേരളത്തിനുള്ളിൽ യാത്ര വേണ്ടന്ന് റെയിൽവേ*
കേന്ദ്രം അനുവദിച്ച പ്രത്യേക ട്രെയിനിൽ കേരളത്തിനുള്ളിൽ യാത്ര വേണ്ടന്ന് റെയിൽവേ. കേരള സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് റെയിൽവേയുടെ നടപടി. ഇതോടെ കേരളത്തിനുള്ളിലെ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവരുടെ പണം റെയിൽവേ തിരികെ നൽകും.
................
8️⃣ *അഞ്ച് കോണ്‍ഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റൈനിൽ പോകാൻ നിർദേശം*
വാളയാറിലെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അഞ്ച് കോണ്‍ഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റൈനിൽ പോകാൻ നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസറാണ് നിർദേശം നൽകിയത്.
.....................................
9️⃣ *ചൈന പകർച്ച വ്യാധികളുടെ കേന്ദ്രം; ഗുരുതര ആരോപണങ്ങളുമായി അമേരിക്ക*
ചൈനയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി വീണ്ടും അമേരിക്ക. ചൈന പകർച്ച വ്യാധികളുടെ കേന്ദ്രമാണന്നും 20 വർഷത്തിനിടയിൽ ചൈനയിൽനിന്ന് ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ചു പകർച്ചവ്യാധികളാണെന്നും....
......................................
🔵➖🔵➖🔵➖🔵
Comments
Post a Comment