മൈ ഡിയർ കുട്ടിച്ചാത്തനിലെ 3D കണ്ണാടി, തിയേറ്ററിൽ നിന്നും അടിച്ചു മാറ്റാൻ നോക്കിയിട്ടുണ്ടെന്നു പറഞ്ഞല്ലോ



മൈ ഡിയർ കുട്ടിച്ചാത്തനിലെ 3D കണ്ണാടി, തിയേറ്ററിൽ നിന്നും അടിച്ചു മാറ്റാൻ നോക്കിയിട്ടുണ്ടെന്നു പറഞ്ഞല്ലോ..  എന്നാൽ ആ കണ്ണാടിയെക്കാൾ മോഹിപ്പിച്ച മറ്റൊരു കണ്ണാടിയാണ് "കോസ്മോഫ്രിൽ കണ്ണാടി"..   ഈ കണ്ണാടിയെ പറ്റി ആദ്യമായി കേട്ടത് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് സിനിമയിൽ ആണ് . 

ആ സിനിമയിൽ നദിയാ മൊയതു എന്ന തിരുവല്ലക്കാരി വെച്ച് കൊണ്ട് വരുന്ന കണ്ണാടിയാണ് ഈ കോസ്മോഫ്രിൽ കണ്ണാടി. ഈ കണ്ണാടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് വെച്ചാൽ ഈ കണ്ണാടി വെച്ച് നമ്മൾ ആളുകളെ നോക്കിയാൽ അവരെ പരിപൂർണ്ണ നഗ്നരായി കാണാം.   

അമേരിക്കയിലെ ഫിലാഡെൽഫിയായിൽ നിന്നും ഒരു ഫ്രണ്ട് കൊണ്ട് കൊടുത്തതാണ് ഈ കോസ്മോഫ്രിൽ കണ്ണാടിയെന്നും നദിയ പറഞ്ഞും തന്നതാണ്.  അമേരിക്കയിലെ ഫിലാഡെൽഫിയായിൽ അല്ലാതെ നാട്ടിൽ നിന്നും എങ്ങും ഈ കണ്ണാടി നമ്മൾക്ക് കിട്ടില്ല.. ഹോ എന്തോ ചെയ്യാനാ.. 

നമ്മുക്കും പലരും അമേരിക്കയിൽ ഉണ്ട്.. വരുമ്പോൾ കൊണ്ട് തരുന്നത് "ഡബറും, സ്കെയിലും" പിന്നെ കക്ഷത്തിൽ അടിക്കാനുള്ളതും ഒക്കെ.. എന്നാൽ ഈ കോസ്മോഫ്രിൽ കണ്ണാടി മാത്രം തരാൻ ആരുമില്ലാത്തവന്റെ ദുഃഖം ആ കാലത്ത് ഞങ്ങൾ വല്ലാതെ അനുഭവിച്ചിട്ടുണ്ട്.  

കർത്താവ് പറഞ്ഞത് പോലെ, ഈ സിനിമ കണ്ടിട്ടു, ഈ കണ്ണാടി മോഹിച്ചിട്ടില്ലാത്തവർ എന്നെ കല്ലെറിഞ്ഞോ

#PAZHAMPURANAMS

Comments

Popular posts from this blog

സംസ്ഥാനത്ത് 13 പേര്‍ക്ക് കൊവിഡ്, 13 പേര്‍ക്ക് രോഗമുക്തി; റെഡ് സോണിലും, ഹോട്ട്‌സ്‌പോട്ടുകളിലും മാറ്റം