സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കോട്ടയം-6, ഇടുക്കി- 4, പാലക്കാട്, മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5 പേര് തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. ഒരാള്‍ വിദേശത്തു നിന്ന് വന്നതാണ്, ഒരാള്‍ക്ക് രോഗം വന്നത് എങ്ങനെയെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും, ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, മലപ്പുറം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കും വീതമാണ് ഇന്ന് രോഗം ബേദമായത്. ഇതുവരെ സംസ്ഥാനത്ത് 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 20,301 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19,812 പേര് വീടുകളിലും, 489 പേര് ആശുപത്രികളിലുമാണ്. ഇന്നുമാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച 3056 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്തെ ഹോട്...
Comments
Post a Comment